2

തിരുവനന്തപുരം: അഭയ കേസിൽ തെളിവു നശിപ്പിച്ച ക്രൈംബ്രാഞ്ച് മുൻ എസ്.പി കെ.ടി മൈക്കിളിനെതിരെ നടപടിയെടുക്കാൻ പൊലീസ് മേധാവിക്ക് സിബിഐ കോടതി ഉത്തരവ് നൽകിയിട്ടുണ്ട്. എന്നാൽ പതിനഞ്ചു വർഷം മുൻപ് വിരമിച്ച മൈക്കിളിന്റെ പെൻഷൻ തടയുന്ന നടപടിക്കാണ് നീക്കം.തെളിവു നശിപ്പിച്ചതിന് കേസെടുത്തില്ലെങ്കിൽ കോടതിയിൽ ഉപജീവന മാർഗ്ഗമില്ലാതായെന്ന് ചൂണ്ടിക്കാട്ടി ഈ നടപടി റദ്ദാക്കാൻ മൈക്കിളിന് സാധിക്കും. നേരത്തേ മൈക്കിളിനെ സിബിഐ പ്രതിയാക്കിയെങ്കിലും ഹൈക്കോടതി ഒഴിവാക്കി. വിചാരണ ഘട്ടത്തിൽ തെളിവുകിട്ടിയാൽ മൈക്കിളിനെതിരെ നടപടിയെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.