vishnu

കല്ലമ്പലം: ഭാര്യയുടെ ജ്യേഷ്ഠത്തിയെ ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ. പള്ളിക്കൽ പകൽക്കുറി ജി.ജെ. ഭവനിൽ വിഷ്ണുവാണ് (32) അറസ്റ്റിലായത്. ബുധനാഴ്ച്ച വൈകിട്ട് 3.30നായിരുന്ന സംഭവം. ഇയാൾ പലതവണ ഭാര്യാ സഹോദരിയോട് അപമര്യാദയായി പെരുമാറിയിട്ടുണ്ട്. ഇത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യം കാരണമായിരുന്നു മർദ്ദനം. ബഹളംകേട്ട് ഓടിയെത്തിയ പരാതിക്കാരിയുടെ ജ്യേഷ്ഠത്തിയുടെ മകളേയും അമ്മായി അമ്മയേയും മർദ്ദിച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. പള്ളിക്കൽ പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഐ.എസ്.എച്ച്.ഒ അജി ജി.നാഥ്, എസ്.ഐ പി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.