
തിരുവനന്തപുരം: അംഗനവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും രണ്ട് സെറ്റ് യൂണിഫോം സാരികൾ വാങ്ങുന്നതിന് 5,29,84,000 രൂപ അനുവദിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കേരള സ്‌റ്റേറ്റ് ടെക്‌സ്‌റ്റൈൽസ് കോർപ്പറേഷൻ വഴി 400 രൂപ വിലയുള്ള കസവ് ജരിക് പവർലൂം കേരള കോട്ടൻ സാരിയും 395 രൂപ വിലയുള്ള കസവും കളറും ബോർഡറുള്ള പവർലൂം കേരള കോട്ടൻ സാരിയുമാണ് വാങ്ങുന്നത്. സംസ്ഥാനത്തെ 33,115 അംഗനവാടി വർക്കർമാർക്കും 32,986 അംഗനവാടി ഹെൽപ്പർമാർക്കും സാരി നൽകും. ഈ സാമ്പത്തിക വർഷം അംഗനവാടി ജീവനക്കാർക്ക് പുതിയ യൂണിഫോമായി കോട്ടുകൾ സൗജന്യമായി വിതരണം ചെയ്തിരുന്നു.