iffk

തിരുവനന്തപുരം: ഫെബ്രുവരിയിൽ നടക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിൽ

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത 'ചുരുളി", ജയരാജിന്റെ 'ഹാസ്യം" എന്നീ മലയാള സിനിമകൾ തിരഞ്ഞെടുത്തു. സംവിധായകൻ മോഹൻ ചെയർമാനും, എസ്. കുമാർ, പ്രദീപ് നായർ, ഫാ. ബെന്നി ബെനഡിക്ട് എന്നിവർ അംഗങ്ങളായ സമിതിയാണ് സിനിമകൾ തിരഞ്ഞെടുത്തത്. മാേഹിത് പ്രിയദർശൻ സംവിധാനം ചെയ്ത ഹിന്ദി ചിത്രം കോസ, അക്ഷയ് ഇന്ദിക്കൽ സംവിധാനം ചെയ്ത മറാത്തി സിനിമ സ്ഥൽ പുരാൺ എന്നിവയും മത്സരവിഭാഗത്തിലുണ്ട്.

മലയാള സിനിമ ടുഡേയിൽ കെ.പി. കുമാരന്റെ 'ഗ്രാമവൃക്ഷത്തിലെ കുയിൽ", മഹേഷ് നാരായണന്റെ 'സി യു സൂൺ", ഡോൺ പാലത്തറയുടെ സന്തോഷിന്റെ 'ഒന്നാം രഹസ്യം", ഖാലിദ് റഹ്മാന്റെ 'ലവ്", വിപിൻ ആറ്റ്ലിയുടെ മ്യൂസിക്കൽ ചെയർ, ജിതിൻ എെസക് തോമസിന്റെ 'അറ്റൻഷൻ പ്ളീസ്", കാവ്യ പ്രകാശിന്റെ 'വാങ്ക്", നിതിൻ ലൂക്കാേസിന്റ 'പക ദി റിവർ ഒഫ് ബ്ളഡ്", സെന്ന ഹെഗ്ഡയുടെ 'തിങ്കളാഴ്ച നിശ്ചയം", ശംഭു പുരുഷോത്തമന്റെ 'പാവം ചെയ്യാത്തവർ കല്ലെറിയട്ടെ", രതീഷ് ബാലകൃഷ്ണൻ പാെതുവാളിന്റെ' ആൻഡ്രോയിഡ് കുഞ്ഞപ്പൻ വെർഷൻ 5.25", സനൽകുമാർ ശശിധരന്റെ 'കയറ്റം" എന്നിവയുണ്ട്.

കലൈഡോ സ്കോപ്പ് വിഭാഗത്തിൽ ഡോൺ പാലത്തറയുടെ '1956 മദ്ധ്യതിരുവിതാംകൂർ", സജിൻ ബാബുവിന്റെ 'ബിരിയാണി", ഷിനോസ് റഹ്മാൻ, സജാസ് റഹ്മാന്റെ വാസന്തി, ഇന്ദ്രാനിൽ റോയ് ചൗധരിയുടെ ഡെബ്രിസ് ഒഫ് ഡിസയർ| മേയർ ജോൺജാൽ, ഗോവിന്ദ് നിഹാലാനിയുടെ അപ്പ് അപ്പ് ആൻഡ് അപ്പ്, ഗിരീഷ് കാസറവള്ളിയുടെ ക്യാൻ നെയ്‌തർ ബി ഹിയർ നോർ ജേർണി ബിയോണ്ട് എന്നിവ തിരഞ്ഞെടുത്തിട്ടുണ്ട്.