df

വർക്കല :എം.എസ് സുബ്ബുലക്ഷ്മി ഫൗണ്ടേഷനും വർക്കല ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച എം. എസ്.സുബുലക്ഷ്മി സംഗീത ഉത്സവത്തിന് തിരശീല വീണു.കഴിഞ്ഞ അഞ്ചുദിവസമായി സംഗീതജ്ഞരായ കെ.ആർ.ശ്യാമ,ഉടുപ്പി എസ്,ശ്രീജിത്ത്,പ്രൊഫ.ആനയടി ധനലക്ഷ്മി,മതമൈത്രി സംഗീതജ്ഞൻ ഡോക്ടർ വാഴമുട്ടം ചന്ദ്രബാബു,സംസ്ഥാന അവാർഡ് ജേതാവ് മധുശ്രീ നാരായണൻ എന്നിവർ വിവിധ സംഗീത കച്ചേരി അവതരിപ്പിച്ചു.സമാപന സമ്മേളനം അക്കാദമി ഡയറക്ടർ ഡോക്ടർ എം.ജയ പ്രകാശ് നിർവഹിച്ചു.