
തിരുവനന്തപുരം:വിവിധ തസ്തികകളിലേക്ക് അഭിമുഖവും പരീക്ഷയും നടത്താൻ പി.എസ്.സി തീരുമാനിച്ചു.പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ ഇന്ത്യ റിസർവ് ബറ്റാലിയൻ (റഗുലർ വിംഗ്) (എൻ.സി.എ.-എസ്.സി.സി.സി.) (കാറ്റഗറി നമ്പർ 41/19) തസ്തികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 31 ന് രാവിലെ 6 ന് തിരുവനന്തപുരം എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടത്തും. അഡ്മിഷൻ ടിക്കറ്റ്, ഒരു അംഗീകൃത തിരിച്ചറിയൽ കാർഡ് , 24 മണിക്കൂറിനകം എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം പരീക്ഷയ്ക്ക് ഹാജരാകണം.
തിരുവനന്തപുരം ജില്ലയിലെ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിൽ ട്രേസർ (കാറ്റഗറി നമ്പർ 133/18) തസ്തികയുടെ സാദ്ധ്യതാപട്ടികയിൽ ഉൾപ്പെട്ടവരുടെ പ്രമാണ പരിശോധന 30, 31തീയതികളിൽ രാവിലെ 10 മുതൽ പി.എസ്.സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ നടത്തും.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഇലക്ട്രോണിക്സ് എൻജിനിയറിംഗ് തസ്തികയിലേക്ക് ജനുവരി 5 ന് രാവിലെ 10.30 മുതൽ 12.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (സർവേയർ) (കാറ്റഗറി നമ്പർ 575/17) തസ്തികയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിമുഖം 30, 31 തീയതികളിൽ പി.എസ്.സി ആസ്ഥാനത്ത് നടത്തും.
എം.ടെക് സ്പോട്ട് അഡ്മിഷൻ മാറ്റി
കണ്ണൂർ സർക്കാർ എൻജിനിയറിംഗ് കോളേജിൽ 28ന് നടത്താനിരുന്ന എം.ടെക് സ്പോട്ട് അഡ്മിഷൻ സർക്കാർ ഉത്തരവ് ഉണ്ടാവുന്നത് വരെ മാറ്റിവച്ചു. അന്ന് നടത്താൻ തീരുമാനിച്ചിരുന്ന ബി.ടെക് സ്പോട്ട് അഡ്മിഷൻ മാറ്റമില്ലാതെ നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.gcek.ac.in.
ബി.ടെക് സ്പോട്ട് അഡ്മിഷൻ 29ന്
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിംഗ് കോളേജിൽ ബി.ടെക് വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷൻ 29ന് നടക്കും. അസൽ സർട്ടിഫിക്കറ്റുകളുമായി അന്ന് രാവിലെ 11ന് മുൻപ് കോളേജിലെത്തണം. വിവരങ്ങൾക്ക്: www.gecbh.ac.in.
ഓൺലൈൻ കേക്ക് ബേക്കിംഗ് വർക്ക് ഷോപ്പ്
കേരള സംസ്ഥാന വനിത വികസന കോർപ്പറേഷന്റെ ഫിനിഷിംഗ് സ്കൂളായ റീച്ചിന്റെ നേതൃത്വത്തിൽ സ്വയം തൊഴിലിൽ പ്രാപ്തരാകുന്നതിനായി കുറഞ്ഞ ഫീസിൽ മൂന്ന് ദിവസത്തെ കേക്ക് ബേക്കിംഗ് വർക്കഷോപ്പ് പരിശീലനം നടത്തുന്നു.ഓൺലൈനായി തിരുവനന്തപുരം,കണ്ണൂർ ജില്ലകളിലാണ് പരിശീലനം.താല്പര്യമുള്ളവർ 30ന് മുമ്പായി ഓഫീസുമായി ബന്ധപ്പെടണം.വിവരങ്ങൾക്ക്
9496015002,0471-2365445(തിരുവനന്തപുരം),9496015018 ,0497 2800572(കണ്ണൂർ)
രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റിൽ
സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകൾ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ദീനദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജന നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റിൽ സൗജന്യ ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകൾ പഠിക്കാൻ അവസരം. എസ്.എസ്.എൽ.സി പാസായ 18-നും 35 -നും മദ്ധ്യേ പ്രായമുള്ള യുവതീ യുവാക്കൾക്ക് തൊഴിൽ അധിഷ്ഠിത പഠനത്തെ തുടർന്ന് സ്റ്റാർ ഹോട്ടലുകളിൽ തൊഴിൽ അവസരവും ലഭ്യമാക്കും. താമസം, ഭക്ഷണം, പഠന ഉപകരണങ്ങൾ എന്നിവയും സൗജന്യമാണ്. ജാതിമത ഭേദമെന്യേ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സമീപവാസികൾക്കും മുൻഗണന. ജനുവരി 5ന് മുൻപ് ആറ്റിങ്ങൽ നഗരൂരുള്ള രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ഒാഫീസുമായി ബന്ധപ്പെടണം. ഫോൺ: 9526304300.
പൂർവവിദ്യാർത്ഥികൾക്ക്
പരീക്ഷയെഴുതാം
തിരുവനന്തപുരം : കോഴ്സുകൾ പഠിക്കുകയും പൂർണമായോ ഭാഗീകമായോ പരീക്ഷ എഴുതാൻ കഴിയാത്തവരുമായ മുഴുവൻ വിദ്യാർത്ഥികൾക്കും ഒാൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തി പരീക്ഷ എഴുതാനുള്ള അവസരം കേരള സ്റ്റേറ്റ് റൂട്രോണിക്സ് ഒരുക്കുന്നു. ഫെബ്രുവരി ആദ്യവാരം നടത്തപ്പെടുന്ന പരീക്ഷയ്ക്കായി ജനുവരി പത്തിനകം അപേക്ഷിക്കണം..കൂടുതൽ വിവരങ്ങൾ റൂട്രോണിക്സ് അംഗീകൃത പഠനകേന്ദ്രങ്ങളിലും www.rutronixonline,com -ലും ലഭ്യമാണ്.
മറുനാടൻ മലയാളി ഇൻഷ്വറൻസ് ഇരട്ടിയാക്കി
തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളിലെ മലയാളികൾക്ക് നോർക്ക റൂട്സ് ഏർപ്പെടുത്തിയ ഇൻഷ്വറൻസ് പരിരക്ഷ രണ്ടിൽ നിന്ന് നാലു ലക്ഷമാക്കി. അപകട മരണമോ അപകടത്തെ തുടർന്ന് സ്ഥിരമായോ ഭാഗികമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണിത് ലഭിക്കുക. മേയ് 22 മുമ്പ് അംഗങ്ങളായവർക്ക് പ്രീമിയം പുതുക്കുന്ന മുറയ്ക്ക് വർദ്ധിപ്പിച്ച ആനുകൂല്യത്തിന് അർഹതയുണ്ടാകും. നോർക്ക റൂട്സ് വെബ് സൈറ്റായ www.norkaroots.org-ൽ 315 രൂപയടച്ച് തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. മൂന്ന് വർഷമാണ് കാലാവധി. കുറഞ്ഞത് രണ്ട് വർഷമായി മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 മുതൽ 70 വയസു വരെയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 18004253939 (ടോൾ ഫ്രീ നമ്പർ), 0471 2770528, 2770543, 27705143.
സാങ്കേതിക സർവകലാശാലയിൽ ക്ലാസ്ജനുവരി 4 മുതൽ
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ കോളേജുകളിൽ ജനുവരി 4 മുതൽ വീണ്ടും ക്ലാസുകൾ ആരംഭിക്കും. 50 ശതമാനം കുട്ടികൾ മാത്രമേ കോളേജിൽ എത്തുന്നുള്ളൂ എന്നുറപ്പാക്കാനായി രണ്ട് ഷിഫ്റ്റുകളിലായി ശനിയാഴ്ചകൾ ഉൾപ്പെടെ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയാണ് ക്ലാസുകൾ. യു.ജി.സി യുടെയും സർക്കാരിന്റെയും മാർഗനിർദ്ദേശങ്ങൾക്കനുസൃതമായി സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സർവകലാശാല പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം ടെക്, എം ആർക്, എം. പ്ലാൻ ക്ലാസുകൾ, അഞ്ചാം സെമസ്റ്റർ എം.സി.എ, ഒമ്പതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.സി.എ, ഒമ്പതാം സെമസ്റ്റർ ബി. ആർക്, ഏഴാം സെമസ്റ്റർ ബി ടെക് ക്ലാസുകളാണ് ജനുവരി 4 മുതൽ ആരംഭിക്കുന്നത്. അഞ്ചാം സെമസ്റ്റർ ബി.ടെക്, ബി.എച്ച്.എം.സി.ടി, ബി. ആർക്, അഞ്ച്, ഏഴ് സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.സി.എ, ഏഴാം സെമസ്റ്റർ ബി ആർക് കോൺടാക്ട് ക്ലാസുകൾ ജനുവരി 18 ന് തുടങ്ങും. മൂന്നാം സെമസ്റ്റർ എം.സി.എ/ ഇന്റഗ്റേറ്റഡ് എം.സി.എ, മൂന്നാം സെമസ്റ്റർ ബി. ടെക്, ബി.എച്ച്.എം.സി.ടി, ബി. ഡെസ്, ബി. ആർക്, മൂന്നാം സെമസ്റ്റർ ബി. ടെക് ലാറ്ററൽ എൻട്രി വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 1 മുതൽ ആരംഭിക്കും. ഒന്നാം സെമസ്റ്റർ ബിരുദ വിദ്യാർത്ഥികൾക്ക് മാർച്ച് 1 മുതലും ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 22നും ക്ലാസ് തുടങ്ങും. സെമസ്റ്റർ പരീക്ഷകൾ ഫെബ്രുവരി- മാർച്ച് കാലയളവിൽ നടത്തും.
കുറഞ്ഞത് 6 അടി എങ്കിലും ശാരീരിക അകലം പാലിച്ചായിരിക്കും ക്ലാസുകൾ നടത്തുക. കണ്ടെയ്ൻമെന്റ് സോണുകളിലുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും കോളേജുകളിൽ ഹാജരാകേണ്ടതില്ല. ഓൺലൈനായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് പാഠ്യവിഷയങ്ങൾ കോളേജുകൾ നൽകണം. അന്തർദ്ദേശീയ യാത്രാ നിയന്ത്റണങ്ങൾ മൂലം കോളേജുകളിൽ ഹാജരാകാൻ കഴിയാത്തവർക്കും ഓൺലൈൻ സൗകര്യം ഉപയോഗിക്കാം. പഠന യാത്രകൾ, ഫീൽഡ് വർക്കുകൾ തുടങ്ങിയവയും ശാരീരിക അകലം സാദ്ധ്യമല്ലാത്ത എല്ലാ പ്രോഗ്രാമുകളും പാഠ്യേതര പ്രവർത്തനങ്ങളും കർശനമായി നിയന്ത്റിക്കണമെന്നും സർവകലാശാല സർക്കുലറിൽ പറയുന്നു.