kadakampally-surendran

തിരുവനന്തപുരം: കഴിഞ്ഞ നാലര വർഷക്കാലത്തെ ലക്ഷ്യം തെറ്റാതെയുള്ള പ്രവർത്തനം കൊണ്ട് സഹകരണ മേഖലയിൽ വൻകുതിപ്പിന് തുടക്കം കുറിക്കാനായതായി സംസ്ഥാന മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കാർഷിക മേഖലയ്ക്ക് ഊന്നൽ കൊടുക്കുന്ന നിരവധി പദ്ധതികളാണ് സഹകരണ സംഘങ്ങളിലൂടെ നടപ്പിലാക്കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ബാങ്കുകളിൽ നിന്നു വിരമിച്ച ജീവനക്കാർ ചേർന്ന് രൂപം നൽകിയ ബാങ്ക് റിട്ടയറീസ് വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

സംഘം സെക്രട്ടറി വി. പി. രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷതവഹിച്ചു. നബാർഡിന്റെ സംസ്ഥാന മേധാവി പി. ബാലചന്ദ്രൻ, അയോകി ഫാബ്രിക്കോൺ മാനേജിംഗ് ഡയറക്ടർ എസ്. ഗണേഷ്‌കുമാർ, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഇ. നിസാമുദ്ദീൻ, അസിസ്റ്റന്റ് രജിസ്ട്രാർ എ. ഷെരിഫ്, സംഘം പ്രൊമോട്ടർ വി. വി.കുമാർ, വൈസ് പ്രസിഡന്റ്‌ ആർ. വിജയകുമാരൻ എന്നിവർ പ്രസംഗിച്ചു.