ഉഴമലയ്ക്കൽ:ഓട്ടോ റിക്ഷയിടിച്ച് പരുക്കേറ്റ സൈക്കിൾ യാത്രക്കാരൻ ഉഴമലയ്ക്കൽ പുളിമൂട് മണ്ണാംകോണം വടക്കുംകര പുത്തൻ വീട്ടിൽ വിൽസൺ(72) മരിച്ചു.ഇക്കഴിഞ്ഞ 17ന് രാവിലെ ആര്യനാട്ടേക്ക് പോകവെ, തോളൂർ നഴ്സറിക്ക് സമീപംവച്ച് എതിരേവന്ന ഓട്ടോ വിൽസനെ ഇടിച്ചിടുകയായിരുന്നുവെന്ന് ആര്യനാട് പൊലീസ് പറയുന്നു.ഗുരുതരപരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.ഭാര്യ:ഡി.ശാന്ത.മക്കൾ:ശാലിനി,ശാന്തിനി,ബൈജു.മരുമക്കൾ:രജി,സനൽ.