
വെമ്പായം: നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞ് കാർ യാത്രികന് ഗുരുതര പരിക്ക്. കവടിയാർ സ്വദേശി അംജദിനാണ് (16) പരിക്കേറ്റത്. തേക്കട ചീരാണിക്കര റോഡിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു അപകടം. തേക്കടയിൽ നിന്ന് ചീരാണിക്കരയിലേക്ക് പോവുകയായിരുന്ന കാറാണ് മറിഞ്ഞത്. കാറിൽ ഉണ്ടായിരുന്ന മറ്റുള്ളവർക്ക് നിസാര പരിക്കുണ്ട്. കാർ അമിതവേഗതയിലായിരുന്നെന്നാണ് സമീപവാസികൾ പറയുന്നത്.
എതിരെ വന്ന സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞ് റോഡിന്റെ ഒരുവശത്ത് ഇടിച്ചാണ് നിന്നത്. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.