
തിരുവനന്തപുരം: സ്റ്റേറ്റ് സിവിൽ സർവീസിൽ നിന്ന് അടുത്തിടെ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലേക്ക് നിയമനം ലഭിച്ച മൂന്ന് പേർക്ക് നിയമനം നൽകാൻ മന്ത്രിസഭായോഗത്തിന്റെ തീരുമാനം.
എ. ഷിബുവിനെ ഹൗസിംഗ് കമ്മിഷണറായി നിയമിക്കും. ഇദ്ദേഹം ഹൗസിംഗ് ബോർഡ് സെക്രട്ടറിയുടെ അധിക ചുമതല വഹിക്കും.
ജോൺ വി. സാമുവലിനെ ലാൻഡ് ബോർഡ് സെക്രട്ടറിയായി നിയമിക്കും.
വി.ആർ. വിനോദിനെ ഡിസംബർ 31ന് എ. പത്മകുമാർ വിരമിക്കുന്ന മുറയ്ക്ക് റൂറൽ ഡെവലപ്‌മെന്റ് കമ്മിഷണറായി നിയമിക്കും.
കിലയിൽ കരാർ, ദിവസ വേതന അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന 10 വർഷം സർവീസുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്തും.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ബ്ലഡ് ബാങ്ക് ആൻഡ് ക്ലിനിക്കൽ ലാബ് (ട്രാൻസ്ഫ്യൂഷൻ മെഡിസിൻ) വിഭാഗത്തിൽ ജൂനിയർ കൺസൾട്ടിന്റെ ഒരു തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചു.