
തിരുവനന്തപുരം: കേരള ബാങ്കിൽ നിന്നും പ്രാഥമിക കാർഷിക വായ്പ സംഘങ്ങളിൽ നിന്നും നൽകുന്ന ഹ്രസ്വകാല കാർഷിക വായ്പയ്ക്ക് ഒരു ശതമാനം പലിശ ഇളവ് ഈ വർഷവും തുടരും. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ഇളവ് നൽകിയത്. നബാർഡിൽ നിന്നും റീഫിനാൻസ് സ്കീമിൽ നൽകുന്ന ഹ്രസ്വകാല വായ്പയ്ക്കാണ് ഇളവ് നൽകുകയെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപികോട്ടമുറിക്കൽ അറിയിച്ചു.