
തിരുവനന്തപുരം: പതിനഞ്ചോളം വിലയേറിയ മരുന്നുകൾ നിർമ്മിച്ച് പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് നൽകാനായി സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെ.എസ്.ഡി.പി) കൗൺസിൽ ഒഫ് സയന്റിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചുമായി ധാരണാപത്രം ഒപ്പുവച്ചു.
മന്ത്രി ഇ.പി. ജയരാജന്റെ സാന്നിദ്ധ്യത്തിൽ സി.എസ്.ഐ.ആർ എൻ.ഐ.ഐ.എസ്.ടി ഡയറക്‌ടർ ഡോ.എ. അജയഘോഷ്, ബിസിനസ് ഹെഡ് ഡോ. നിഷി, ശാസ്ത്രജ്ഞരായ ഡോ. കുമാരൻ, ഡോ.സുനിൽവർഗീസ് തുടങ്ങിയവരാണ് കരാർ ഒപ്പിട്ടത്.
ധാരണയനുസരിച്ച് കേരളാ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ലിസ്റ്റിലുള്ള മരുന്നുകൾ നിർമ്മിക്കാനുളള ഫോർമുല കൈമാറും. നൂതന സാങ്കേതികവിദ്യയാൽ സജ്ജീകരിച്ചിട്ടുള്ളതാണ് കെ.എസ്.ഡി.പിയിലെ മരുന്ന് നിർമ്മാണ യൂണിറ്റുകളായ ബീറ്റാലാക്ടം, നോൺ ബീറ്റാലാക്ടം പ്ലാന്റുകൾ.