kadhakali

തിരുവനന്തപുരം: കൊവിഡ് മഹാമാരി മൂലം കഴിഞ്ഞ ഒരുവർഷക്കാലമായി ക്ഷേത്രങ്ങളിൽ കഥകളി നടത്താൻ ഏർപ്പെടുത്തിയ വിലക്ക് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് കഥകളി കലാകാരൻമാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിവേദനം നൽകി. ക്ഷേത്രങ്ങളിൽ കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കഥകളി നടത്താൻ അനുവദിക്കണമെന്ന് കൂട്ടായ്മയുടെ നേതാക്കളായ വാസുദേവൻ നമ്പൂതിരി, നാട്യശാല സുരേഷ്, കലാവേദി ജയകുമാർ, കരിക്കകം ത്രിവിക്രമൻ തുടങ്ങിയവർ ചേർന്ന് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ അഭ്യർത്ഥിച്ചു.