
ആലുവ: മൊബൈൽ ഫോൺ വാങ്ങാനെന്ന വ്യാജേനയെത്തി കടയിൽ നിന്ന് യുവാവ് പുതിയ ഫോണുമായി കടന്നു. പടിഞ്ഞാറെ കടുങ്ങല്ലൂർ ജംഗ്ഷനിലെ മൈ ഫോൺ മൊബൈൽ ഷോപ്പിലാണ് സംഭവം. ബുധനാഴ്ച രാത്രി എട്ട് മണിയോടെ ഓറഞ്ച് ടി ഷർട്ട് ഇട്ടാണ് യുവാവ് കടയിൽ എത്തിയത്. ഹെൽമറ്റ് വച്ച് മുഖം മറച്ചിരുന്നു. പുറത്ത് നിൽക്കുന്നയാളെ ഫോൺ കാണിക്കട്ടെ എന്ന് പറഞ്ഞ് കടന്നു കളയുകയായിരുന്നു.
ഏഴായിരം രൂപ വിലമതിക്കുന്ന ഫോണാണ് കൊണ്ടുപോയതെന്ന് ഉടമ സുജിത് പറഞ്ഞു. കടയിൽ സാമാന്യം തിരക്ക് ഉണ്ടായിരുന്നു. ബിനാനിപുരം പൊലീസ് കേസെടുത്തു. ബൈക്കിൽ പാതാളം മേഖലയിലേക്ക് പോകുന്നതായി സി.സി ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്.