vakkom

തിരുവനന്തപുരം : കൊവിഡ് കാലത്ത് കേരളത്തിലെ അതിഥി തൊഴിലാളികളെ സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ സംബന്ധിച്ച് വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് സംഘടിപ്പിച്ച റൗണ്ട് ടേബിൾ ചർച്ചയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് മന്ത്രി ടി.പി. രാമകൃഷ്ണൻ പ്രകാശനം ചെയ്തു.

ഫൗണ്ടേഷൻ ചെയർമാൻ എ. സുഹൈർ, ട്രസ്റ്റ് സെക്രട്ടറി ഡോ. കായംകുളം യൂനസ്, ഡയറക്ടർ ഡോ. ഒ.ജി. സജിത, റജിൻ എന്നിവർ സംബന്ധിച്ചു.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കടുത്ത പ്രതിസന്ധിയിലകപ്പെട്ട അതിഥിതൊഴിലാളികളെ സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ നടത്തിയ ഇടപെടലുകൾ, തൊഴിലാളികളുടെ ക്ഷേമവും ജീവിതഭദ്രതയും ഉറപ്പുവരുത്തുന്നതിന് നടപ്പാക്കിയ പദ്ധതികൾ തുടങ്ങിയ കാര്യങ്ങളാണ് ചർച്ചയിൽ ഉയർന്നുവന്നത്. ഇന്ത്യയിലും പുറത്തും നിന്നുള്ള അക്കാഡമിക് വിദഗ്ദ്ധരും ഉദ്യോഗസ്ഥരും സാമൂഹ്യ-സന്നദ്ധ സംഘടനാ പ്രതിനിധികളും ഉൾപ്പെടെ പങ്കെടുത്ത ചർച്ചയുടെ സംഗ്രഹമാണ് മലയാളം, ഇംഗ്ളീഷ്, ഹിന്ദി ഭാഷകളിൽ പ്രസിദ്ധീകരിച്ചത്.