
പീഡനത്തിന് ഇരയായ അനുശ്രീ എന്ന പെൺകുട്ടിയുടെ ജീവിതകഥ പറയുന്ന 'ഓർമ്മയിൽ' എന്ന ചിത്രം പൂർത്തിയായി. കണ്ണൂർ പേരാവൂരിലെ ഒരു കൂട്ടം കലാകാരന്മാരുടെ സംഘടനയായ ഭീഷ്മ കലാ സാംസ്കാരിക വേദി നിർമ്മിക്കുന്ന ചിത്രം മോഡി രാജേഷ് സംവിധാനം ചെയ്യുന്നു. "പീഡനത്തിന് ഇരയാകുന്ന നിരപരാധികളായ പെൺകുട്ടികൾക്കു വേണ്ടി വാദിക്കുന്ന ചിത്രമായിരിക്കും ഓർമ്മയിൽ. ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ഭീഷ്മ കലാസാംസ്കാരിക വേദി നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന് നല്ലൊരു സന്ദേശമുണ്ടായിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു.അങ്ങനെയാണ് ഈ കഥ തിരഞ്ഞെടുത്തത് " സംവിധായകൻ മോഡി രാജേഷ് പറഞ്ഞു. അനുശ്രീ എന്ന പ്രധാന കഥാപാത്രത്തെ ലിപ പോത്തനാണ് അവതരിപ്പിച്ചത്. നായക വേഷം അവതരിപ്പിക്കുന്നത് സുധീർ പിണറായി ആണ്. ബോബൻ അലുംമ്മൂടൻ, പുന്നപ്ര പ്രശാന്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ നവീൻ പനക്കാവ്, എലൂർ ജോർജ്, രമേശ് കുറുമശ്ശേരി, ജയിംസ് കിടങ്ങറ, അശോകൻ മണത്തണ, പ്രദീപ് പ്രഭാകർ, ജിനു കോട്ടയം, അഡ്വ.രാജീവൻ, അനിൽ ശിവപുരം, പ്രേമൻ കോഴിക്കോട്, തമ്പാൻ,ബിന്ദുവാരാപ്പുഴ, ജീജാ സുരേന്ദ്രൻ, മിനി പേരാവൂർ , ജെസി പ്രദീപ്, ബിന്ദു വടകര, അശ്വിൻ രാജ്, ശ്രദ്ധ സുധീർ,ആദർശ് മനു, അഗ്‌നേയ നമ്പ്യാർ, ശിവാനി, അനുശ്രീ, ആര്യനന്ദ, അശ്വതി, നന്ദന, അന്യ, അശ്വതി, ശ്രീക്കുട്ടി, സങ്കീർത്ത്, ഇവാനിയ, അമുദ, സാവര്യ, അഗ്നിഗേത് എന്നിവരും അഭിനയിക്കുന്നു. മനോജ് താഴേപുരയിൽ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്ന ചിത്രത്തിെന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജലീൽ ബാധുഷയാണ്. പി.ആർ.ഒ അയ്മനം സാജൻ.