hansika

ബോളിവുഡ് താരങ്ങളുടെ മാത്രമല്ല, തെന്നിന്ത്യൻ താരങ്ങളുടെയും പ്രിയപ്പെട്ട സ്ഥലമായി മാറിയിരിക്കുകയാണ് മാലി ദ്വീപ്. ലോക്ക് ഡൗണിന് ശേഷം അവധി ആഘോഷത്തിനായി മാലി ദ്വീപിലേയ്ക്കാണ് താരങ്ങൾ പോകുന്നത്. സാമന്ത, കാജൽ അഗർവാൾ, രാകുൽ പ്രീത്, കൃതി സനോൺ തുടങ്ങിയവർ തങ്ങളുടെ മാലി അവധിക്കാലത്തെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യൻ താരസുന്ദരി ഹൻസിക മോട്വാനിയും അവധി ആഘോഷിക്കാനായി മാലിയിൽ എത്തിയിരിക്കുകയാണ്. കുടുംബസമേതമാണ് നടി മാലിദ്വീപിൽ എത്തിയത്. ഹാൻസികയുടെ അവധി ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. നടി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഹൻസികയുടെ സീപ്ലെയിനിൽ നിന്നുള്ള ചിത്രമാണ് ഏറ്റവും കൂടുതൽ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരിക്കുന്നത്. മാലിദ്വീപ് കാണാനുള്ള ഏറ്റവും നല്ല മാർഗം ഈ സീ പ്ലെയിനാണെന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. വിമാനത്തിൽ തൂങ്ങിനിൽക്കുന്ന നടിയുടെ ചിത്രം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. മികച്ച കമന്റുകളാണ് ലഭിക്കുന്നത്. സീപ്ലെയിനിൽ നിന്നുള്ള ചിത്രം കൂടാതെ മാലി ദ്വീപിൽ നന്നുള്ള മനോഹരമായ നിരവധി ചിത്രങ്ങളും ഹൻസിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഈ വർഷം രണ്ടാം തവണയാണ് ഹൻസിക അവധി ആഘോഷത്തിനായി മാലിയിൽ എത്തുന്നത്. അടുത്ത കാലത്ത് ഹൻസികയുടെ മേക്കോവർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ശരീര ഭാരം കുറിച്ച് കൂടുതൽ സുന്ദരിയായിട്ടായിരുന്നു നടി പ്രത്യക്ഷപ്പെട്ടത്. ആരാധകർ മാത്രമല്ല സിനിമാ ലോകവും ഹൻസികയുടെ മേക്കോവർ കണ്ട് ഞെട്ടിയിരുന്നു. തെന്നിന്ത്യയിലാണ് സജീവമെങ്കിലും മലയാളത്തിലും നടിക്ക് കൈനിറയെ ആരാധകരുണ്ട്. മലയാള ചിത്രത്തിലും ഹാൻസിക അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായെത്തിയ വില്ലൻ എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയിലേക്ക് എത്തിയത്. ചിത്രത്തിൽ തമിഴ് നടൻ വിശാലിന്റെ നായികയായാണ് ഹൻസിക എത്തിയത്. എന്നാൽ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. ഹൻസികയുടെ അന്യഭാഷ ചിത്രത്തിനും കേരളത്തിൽ ആരാധകരുണ്ട്.