
കാഞ്ഞങ്ങാട്: മുസ്ലീം ലീഗ് നേതാക്കൾ കൊലപ്പെടുത്തിയ പഴയ കടപ്പുറം അബ്ദുറഹ്മാൻ ഔഫിന്റെ കുടുംബത്തിന് കേരളാ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകാൻ തീരുമാനിച്ചു. ഔഫിന്റെ അന്ത്യ കർമ്മങ്ങൾക്ക് ശേഷം പഴയ കടപ്പുറം സുന്നി സെന്ററിൽ നടന്ന അനുസ്മരണ പ്രാർത്ഥന സംഗമം കാടാച്ചിറ അബ്ദുറഹ്മാൻ മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ കേരളാ മുസ്ലിം ജമാഅത്ത് ജില്ലാ ഉപാദ്ധ്യക്ഷൻ പള്ളങ്കോട് അബ്ദുൽ ഖാദർ മദനി ഉദ്ഘാടനം ചെയ്തു. വീട് നിർമാണത്തിനുള്ള സ്വാന്തന സമിതി പ്രഖ്യാപിച്ചു. രക്ഷാധികാരികളായി എ.പി. അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത്, അബ്ദുറഹ്മാൻ മുസ്ലിയാർ കാടാച്ചിറ, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, അബൂബക്കർ മുസ്ലിയാർ പഴയ കടപ്പുറം, സയ്യിദ് ജലാലുദ്ദീൻ അൽ ഹാദി ആദൂർ, മഹമൂദ് ഹാജി പി.കെ എന്നിവരെയും ഭാരവാഹികളായി വി.സി. അബ്ദുല്ല സഅദി (ചെയർമാൻ) അബ്ദുസത്താർ പഴയ കടപ്പുറം, അബ്ദുൽ ഖാദർ സഖാഫി ആറങ്ങാടി, നൗഷാദ് അഴിത്തല, മുഹമ്മദ് കുഞ്ഞി കുവൈത്ത് (വൈസ് ചെയർമാൻമാർ). അബ്ദുൽ ഖാദർ സഖാഫി അൽ മദീന (ജനറൽ കൺവീനർ), അബ്ദുൽ അസീസ് പാറപ്പള്ളി, അബ്ദുൽ കലാം പി.എ, റിയാസ് പി.എ, നൗഷാദ് പി.കെ (ജോയിൻ കൺവീനർ). അബ്ദുറഹ്മാൻ ഹാജി ബഹറൈൻ (ട്രഷറർ) എന്നിവരെയും തെരെഞ്ഞെടുത്തു. സി.പി അഹമ്മദ്, പി.എ അമീർ, ശംസുദ്ദീൻ പുഞ്ചാവി, നാസർ ഖത്തർ, സി.പി ശരീഫ്, അബൂബക്കർ ദാന (അംഗങ്ങൾ). അബ്ദുസത്താർ പഴയ കടപ്പുറം സ്വാഗതവും അബ്ദുൽ ഖാദർ സഖാഫി അൽ മദീന നന്ദിയും പറഞ്ഞു.