sabu

കല്ലമ്പലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മദ്ധ്യവയസ്കൻ പോക്സോ നിയമപ്രകാരം അറസ്റ്റിൽ. മണമ്പൂർ കുളമുട്ടം വൻകടവ് പുത്തൻവീട്ടിൽ മൊണ്ടി സാബു എന്ന സാബു (51) ആണ് അറസ്റ്റിലായത്. കുട്ടികളുടെ മാതാപിതാക്കൾ സ്ഥലത്തില്ലായിരുന്ന സമയം കോവയ്ക്ക പറിയ്ക്കാനെന്ന്‍ പറഞ്ഞു വന്ന പ്രതി കുട്ടികളെ വീടിന്റെ ടെറസിനു മുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടികളുടെ അമ്മൂമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുമ്പ് പലവട്ടം ഇത്തരത്തിൽ കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം വീണ്ടും എത്തിയ ഇയാൾ കുട്ടികളോട് കോവയ്ക്ക പറിച്ചുതരാമെന്നു പറഞ്ഞെങ്കിലും കുട്ടികൾ പോകാൻ കൂട്ടാക്കിയില്ല. തുടർന്ന് അമ്മൂമ്മ കാര്യം തിരക്കിയപ്പോഴാണ് മൂത്തകുട്ടി കാര്യങ്ങൾ പറഞ്ഞത്. തുടർന്ന് കടയ്ക്കാവൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. എസ്.ഐ വിനോദ് വിക്രമാദിത്യൻ, എസ്.സി.പി.ഒമാരായ ബിനോയ്‌, ജോതിഷ്, ഷിബു, ജി.എസ്.ഐ മുകുന്ദൻ, മാഹിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.