laxmi-rai

നെഗറ്റീവ് റോളിലും നായികാ വേഷത്തിലും തിളങ്ങിയ തെന്നിന്ത്യൻ താരമാണ് റായ് ലക്ഷ്മി എന്ന ലക്ഷ്മി റായ്. ഇപ്പോഴും അവിവാഹിതയായി തുടരുന്ന നടി ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ്. പ്രണയം എന്ന വികാരത്തെ തനിക്ക് ഒരിക്കലും നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞിരുന്നില്ലെന്നും പ്രണയം നടിച്ച് അടുത്ത് കൂടിയവർ ചതിച്ചെന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തൽ. "ഒരുപാട് ആൺ സുഹൃത്തുക്കൾ എനിക്കുണ്ട്. പലരുടെയും കൂടെ ഡേറ്റിംഗിന് പോയിട്ടുണ്ട്. എന്നാൽ എല്ലാവരും ആഗ്രഹിച്ചതും മോഹിച്ചതും എന്റെ ശരീരത്തെ മാത്രമാണ്. ആരും മാനസികമായി അടുക്കാൻ ശ്രമിച്ചിട്ടില്ല.." നടി വ്യക്തമാക്കി. പക്ഷെ എത്ര ശ്രമിച്ചിട്ടും പ്രണയം എന്ന വികാരത്തെ നിയന്ത്രിച്ചു നിർത്താൻ തനിക്ക് കഴിയുന്നില്ല എന്നാണ് ലക്ഷ്മി പറയുന്നത്. എല്ലാം മറന്നു താൻ അതിൽ വീണു പോകുന്നുവെന്നും നടി കൂട്ടിച്ചേർത്തു. ലക്ഷ്മിയുടെ ഈ പ്രതികരണം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഏകദേശം 50 ഓളം ചിത്രങ്ങളിൽ നായികയായിട്ട് അഭിനയിച്ച നടിയാണ് ലക്ഷ്മി റായി. 1989ൽ കർണാടകയിലെ ബൽഗാമിലാണ് നടി ജനിച്ചത്. വിദ്യാഭ്യാസ കാലം മുതലേ നടിക്ക് മോഡലിംഗിനോട് വലിയ താല്പര്യം ആയിരുന്നു. 2005ൽ കാർക്ക സാദര എന്ന ഹസ്യ ചിത്രത്തിൽ അഭിനയിച്ചു. ഈ ഷോർട്ട് ഫിലിം ഏറെ ജന ശ്രദ്ധ ആകർഷിച്ചിരുന്നു. അങ്ങനെയാണ് സിനിമയിൽ അഭിനയിക്കാൻ ചാൻസ് കിട്ടുന്നത്. 'കുണ്ടക്ക മണ്ടക്ക' എന്ന തമിഴ് ചിത്രത്തിലാണ് ലക്ഷ്മി ആദ്യമായിട്ട് അഭിനയിക്കുന്നത്. ശേഷം ധർമ്മ പുരി എന്ന ചിത്രത്തിൽ അഭിനയിച്ചു. ജീവ സംവിധാനം ചെയ്ത 'ധൂം ധൂം' എന്ന ചിത്രത്തിൽ നായികയായി എത്തിയതോടെയാണ് താരം ശ്രദ്ധ നേടുന്നത്. നടിയെ തെന്നിന്ത്യൻ സിനിമാ ലോകം ശ്രദ്ധിക്കാൻ തുടങ്ങി. ആ വർഷത്തെ ഫിലിം ഫെയർ അവാർഡും താരത്തെ തേടിയെത്തി. അതിനു ശേഷമാണു മലയാള സിനിമയിലേക്കുള്ള ക്ഷണം വരുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത റോക്ക് ആൻഡ് റോളിൽ മോഹൻലാലിന്റെ നായിക ആയിട്ടായിരുന്നു ലക്ഷ്മിയുടെ അരങ്ങേറ്റം. ചിത്രം പരാജയപെട്ടെങ്കിലും ലക്ഷ്മി റായ് ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. 2009 ഇൽ നടി അഭിനയിച്ച എല്ലാ മലയാള ചിത്രങ്ങളും വിജയമായി മാറി. അണ്ണൻ തമ്പി, ഹരിഹർ നഗർ 2, ഇവിടം സ്വർഗമാണ്, ചട്ടമ്പിനാട് എന്നി ചിത്രങ്ങൾ തിയറ്ററിൽ വൻ കളക്ഷൻ നേടി മുന്നേറി. അങ്ങനെ നടി ഒരു ഭാഗ്യ നായികയായി അറിയപ്പെട്ടു. വാമനൻ എന്ന തമിഴ് ചിത്രത്തിൽ അതീവ ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപെട്ട നടി തെന്നിന്ത്യൻ യുവാക്കളുടെ മനസിൽ ചിര പ്രതിഷ്ഠ നേടുകയായിരുന്നു. പിന്നീട് പെൺ സിങ്കം, ഇരുമ്പ് കോട്ടയ് മുരട്ട് സിങ്കം എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ച വച്ചു. അജിത്തിനൊപ്പം അഭിനയിച്ച മങ്കാത്തയും പിന്നീട് ചെയ്ത കാഞ്ചനയും സൂപ്പർ ഹിറ്റുകളായിരുന്നു. അതേ വർഷമാണ് ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന ചിത്രത്തിലേക്ക് ക്ഷണം വരുന്നത്. മൾട്ടി സ്റ്റാർ സിനിമയായ ചിത്രം വൻ വിജമായി മാറി. ഐറ്റം സോംഗിൽ അഭിനയിക്കാനും നടി മടി കാണിച്ചിരുന്നില്ല.