
കടയ്‌ക്കാവൂർ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കടയ്‌ക്കാവൂർ പൊലീസ് പിടികൂടി. മണമ്പൂർ പെരുംകുളം മിഷൻ കോളനി കല്ലറത്തോട്ടം വീട്ടിൽ ജോഷിയാണ് ( 36 ) അറസ്റ്റിലായത്. കൊലപാതകം, വധശ്രമം, മോഷണം, കവർച്ച, കഞ്ചാവുകടത്ത് തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. വെള്ളമുണ്ട പൊലീസ് സ്റ്റേഷനിലെ വധശ്രമക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് വരുന്നതിനിടെ അപ്പീൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാൾ തൊപ്പിച്ചന്തയിൽ അക്രമം നടത്തിയശേഷം മുങ്ങുകയായിരുന്നു. കടയ്‌ക്കാവൂർ സി.ഐ ആർ. ശിവകുമാറിന്റെ നിർദ്ദേശപ്രകാരം എസ്.ഐ വിനോദ് വിക്രമാദിത്യൻ, ജി.എസ്.ഐ മാഹിൻ, എസ്.സി.പി.ഒ ജ്യോതിഷ്, ബിനോജ്, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. പ്രതിയെ റിമാൻഡ് ചെയ്‌തു.