sndp

ചിറയിൻകീഴ്:എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ ശിവഗിരി തീർത്ഥാടനത്തിനു മുന്നോടിയായി സംഘടിപ്പിച്ച താലൂക്കുതല തീർത്ഥാടന വിളംബര രഥയാത്രയുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി.ശശി യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തന് പീതപതാക കൈമാറി നിർവഹിച്ചു. ചിറയിൻകീഴ് ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള അദ്ധ്യക്ഷത വഹിച്ചു. വി.ജോയി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. യോഗം കൗൺസിലർ ഡി.വിപിൻരാജ്, യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, യോഗം ഡയറക്ടർ അഴൂർ ബിജു, ഗുരുദർശനവേദി കൺവീനർ പി.ആർ.എസ്.പ്രകാശൻ, പുതുക്കരി സിദ്ധാർത്ഥൻ, യൂണിയൻ കൗൺസിലർമാരായ സി. കൃത്തിദാസ്,ഡി.ചിത്രാംഗദൻ, അജി കീഴാറ്റിങ്ങൽ, ഉണ്ണിക്കൃഷ്ണൻ ഗോപിക,സജി വക്കം,വനിതാ സംഘം യൂണിയൻ ഭാരവാഹികളായ ജലജ തിനവിള, രമണി ടീച്ചർ വക്കം, സലിത, ലതികപ്രകാശ്, എസ്.എൻ ട്രസ്റ്റ് ബോർഡംഗങ്ങളായ സന്തോഷ് പുതുക്കരി, ബൈജു തോന്നയ്ക്കൽ, ജിജു പെരുങ്ങുഴി, ജോഷ്,യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി പ്രിയദർശൻ എന്നിവർ നേതൃത്വം നൽകി. ഗുരുദേവ വിഗ്രഹവും വഹിച്ചുകൊണ്ടുള്ള രഥയാത്ര കടയ്ക്കാവൂർ,അഞ്ചുതെങ്ങ്,വക്കം,ചിറയിൻകീഴ്, കിഴുവിലം, അഴൂർ, പെരുങ്ങുഴി മേഖലകളിൽ പര്യടനം പൂർത്തിയാക്കി. ഗുരുമന്ദിരങ്ങളിലും ശാഖായോഗങ്ങൾ കേന്ദ്രീകരിച്ചും ഭക്തിനിർഭരമായ സ്വീകരണങ്ങളേറ്റുവാങ്ങി. രഥയാത്ര രാത്രിയോടെ ശാർക്കര ഗുരുക്ഷേത്ര സന്നിധിയിലെത്തി മഹാഗുരുപൂജയോടെ സമാപിച്ചു.