വർക്കല:വർക്കല നഗരസഭ പരിധിയിലും,സമീപ പഞ്ചായത്ത് പ്രദേശങ്ങളിലും കുടിവെള്ള വിതരണം നിലച്ചിട്ട് നാല് ദിവസസമായതായി നാട്ടുകാർ.കുടിവെള്ളം കിട്ടാതായതോടെ തലച്ചുമടായും,അമിത വില കൊടുത്തും വെള്ളം ശേഖരിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.തെറ്റി കുളം പമ്പ് ഹൗസിൽ നിന്നും പമ്പ് ചെയ്ത് രഘുനാഥപുരം പമ്പ് ഹൗസിൽ വെള്ളം ശേഖരിച്ചാണ് വർക്കലയിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളം വിതരണം ചെയ്ത് വരുന്നത്. പമ്പ് ഹൗസിലെ മെയിൻ പൈപ്പിനുണ്ടായ ചോർച്ച കാരണമാണ് കുടിവെള്ളം വിതരണത്തിന് തടസം നേരിട്ടതെന്നും ഇതിന്റെ അറ്റകുറ്റപ്പണി പൂർത്തീകരിച്ച് വരുന്നതായും രണ്ട് ദിവസത്തിനുള്ളിൽ വിതരണം സാധാരണ നിലയിലാകുമെന്നും വാട്ടർ അതോറിട്ടി അറിയിച്ചു.