sachi

ഹാപ്പി ബർത്ത് ഡേ ബ്രദർ. ഇപ്പോൾ നിങ്ങൾക്കൊരു കമ്പനിയായല്ലോ. നിങ്ങളൊരുമിച്ച് ഇപ്പോഴൊരു ഡ്രിങ്ക് കഴിക്കുകയായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ചിയേഴ്സ്...

- പൃഥ്വിരാജ്

സച്ചിയുടെ ജന്മദിനമായിരുന്നു ഇന്നലെ. സച്ചിയും അനിലുമൊരുമിച്ചുള്ള ഫോട്ടോ പങ്കുവച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

അനിൽ... ഇനി ഇല്ല എന്നെങ്ങിനെ ഞാൻ എന്നെ തന്നെ വിശ്വസിപ്പിക്കും.

- ബിജുമേനോൻ

മറ്റൊരു അവിശ്വസനീയ പ്രതിഭയെക്കൂടി നമുക്ക് നഷ്ടമായി. നേരിൽ കാണാൻ അവസരം ലഭിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ കഴിവിനെ ഏറെ ആരാധിച്ചിരുന്നു. അദ്ദേഹത്തോടൊപ്പം സ്‌ക്രീൻ ഷെയർ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. എന്റെ നിർമ്മാതാക്കളോടെല്ലാം അതേക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇപ്പോൾ നഷ്ടം മുഴുവനായും എന്റേതാണ്.

- സുരേഷ് ഗോപി