
ധ്യാൻ ശ്രീനിവാസനും അജു വർഗീസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'പൗഡർ സിൻസ് 1905' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ എത്തി. ധ്യാനിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പുറത്തിറങ്ങിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. രാഹുൽ കല്ലു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യം, അജു വർഗീസ്, അബ്ദുൾ ഗഫൂർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. മനാഫ് തിരക്കഥ, സംഭാഷണം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഫാസിൽ നസീർ നിർവ്വഹിക്കുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് അരുൺ മുരളീധരൻ സംഗീതം ഒരുക്കുന്നു. രതിൻ ബാലകൃഷ്ണൻ എഡിറ്റിംഗ് നിർവ്വഹിക്കുന്നു. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ അജുവും ധ്യാനും ഒന്നിക്കുന്ന പ്രകാശൻ പരക്കട്ടെ എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്. സായാഹ്ന വാർത്തകൾ, പാതിര കുർബാന, അടുക്കള ദ മാനിഫെസ്റ്റോ, ഹ്വിഗിറ്റ, 9എംഎം, കടവുൾ സഹായം നടനസഭ, ലവ് ജിഹാദ്, ഖാലി പേഴ്സ് ഓഫ് ബില്യനേഴ്സ് എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് ധ്യാനിന്റേതായി ഒരുങ്ങുന്നത്.