തിരുവനന്തപുരം:പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മത ന്യൂനപക്ഷങ്ങൾക്കും പിന്നാക്കക്കാർക്കും ഒപ്പം നിൽക്കുമെന്നും കെ.മുരളീധരൻ എം.പി പറഞ്ഞു. തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിന് മുന്നിൽ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് കൗൺസിൽ സെക്രട്ടറി കെ.എം ഹാരിസ് കോതമംഗലം, പാളയം ഇമാം ഡോ. വി പി ഷുഹൈബ് മൗലവി, മുസ്‌ലിംലീഗ് ദേശീയ സമിതി അംഗം കെ എച്ച് എം അഷ്റഫ്,മുഹമ്മദ് ബഷീർ ബാബു,വിഴിഞ്ഞം ഹനീഫ്, ജെ എം മുസ്തഫ, ബീമാപള്ളി സക്കീർ, കുളപ്പട അബൂബക്കർ,നേമം ജബ്ബാർ,കണിയാപുരം ഇ.കെ.മുനീർ,വിഴിഞ്ഞം ഹബീബ്, പാപ്പനംകോട് അൻസാരി എന്നിവർ സംസാരിച്ചു.