
ചിറയിൻകീഴ്: ചിറയിൻകീഴ് ലയൺസ് ക്ലബിന്റെ ക്രിസ്മസ് പുതുവത്സരാഘോഷം ഡിസ്ട്രിക്ട് പി.ആർ. പ്രിൻസിപ്പൽ സെക്രട്ടറി ലയൺ ടി. ബിജുകുമാർ ഉദ്ഘാടനം ചെയ്തു.ക്ലബ് വൈസ് പ്രസിഡന്റ് ആർ.ആർ. ബിജു നേതൃത്വം നൽകി.ലയൺ ഡോ. കെ.ആർ. ഗോപിനാഥൻ ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകി. ലയൺസ് കാമ്പെയിൻ 100 പ്രോജക്ടിനായി 7450 രൂപ ക്ലബ് പ്രസിഡന്റ് ടി. ബിജുകുമാർ ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷന് സംഭാവന നൽകി.സെക്രട്ടറി ലയൺ കെ. രാജശേഖരൻ നായർ, അഡ്മിനിസ്ട്രേറ്റർ ജി.ചന്ദ്രബാബു,ട്രഷറർ കെ.വി.ഷാജു,ഡി.വിഭുകുമാർ,ഷിയാസ് ഖാൻ,എസ്.അജിത്കുമാർ,കെ.എ.കുമാർ, എൻജിനിയർ എസ്.ജയകുമാർ,ബി.അനിൽ,ആർ.അനിൽകുമാർ,കെ.എസ് ബിജു എന്നിവർ സംസാരിച്ചു.