mask

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 35,586 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 3527 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.91 ആണ്. 21 മരണങ്ങളും സ്ഥിരീകരിച്ചു. ആകെ മരണം 2951 ആയി. 3106 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 324 പേരുടെ ഉറവിടം വ്യക്തമല്ല.

34 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 3782 പേരുടെ ഫലം നെഗറ്റീവായി. 63,752 പേരാണ് ചികിത്സയിലുള്ളത്. 2,59,083 പേർ നിരീക്ഷണത്തിലും. പുതിയ ഹോട്ട് സ്‌പോട്ടുകളില്ല.