kadakampalli-surendhran

തിരുവനന്തപുരം: കേന്ദ്ര സർവീസിൽ എട്ട് ലക്ഷത്തോളം ഒഴിവുകൾ ഉണ്ടായിട്ടും അവ നികത്തുന്നതിന് പകരം കരാർ വ്യവസ്ഥയിൽ കുറച്ച് പേരെ നിയമിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എന്നാൽ, സംസ്ഥാന ജീവനക്കാർക്ക് ഒരു റോൾ മോഡലായി വർത്തിക്കുകയാണ് കേരള പി.എസ്.സി. ലാഭകരമായി പ്രവർത്തിക്കുന്ന എൽ.ഐ.സി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള ശ്രമമാണ് കേന്ദ്രം നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു. ഓൺലൈനായി ചേർന്ന പി.​എ​സ്.​സി എംപ്ലോ​യീസ് യൂണി​യന്റെ 47-ാം സംസ്ഥാന സമ്മേ​ളനം ഉദ്ഘാ​ടനം ചെയ്യു​ക​യാ​യി​രുന്നു അദ്ദേഹം. എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി, എൻ.രാധാകൃഷ്ണൻ നായർ (പി.എസ്.സി. എൽഡേഴ്സ് ഫോറം), യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.സെബാസ്റ്റ്യൻ,ജനറൽ സെക്രട്ടറി എം.ഷാജഹാൻ,സെക്രട്ടറി ബി.ബിജു, ബി.ജയകുമാർ എന്നിവർ സംസാരിച്ചു.