scooter-

വർക്കല: ‌പുതുവത്സര ആഘോഷങ്ങളുടെ മുന്നോടിയായി വർക്കല എക്സൈസ് സംഘം പാപനാശം ടൂറിസം മേഖല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടെ സ്കൂട്ടറിൽ മദ്യ വിൽപ്പന നടത്തി വന്നയാളെ പിടികൂടി.ഇടവ വെൺകുളം പൊയ്കയിൽ ശ്രീ ചൈതന്യം വീട്ടിൽ ഷിബുനെയാണ് ( 40)പിടികൂടിയത്.മദ്യം വിൽപ്പനക്കായി

കെഎൽ.16-5818 എന്ന സ്കൂട്ടറിലാണ് ഇയാൾ മദ്യം ശേഖരിച്ച് വിൽപ്പന നടത്തി വന്നത്.സ്കൂട്ടറിൽനിന്നും 20 കുപ്പി വിദേശമദ്യവും വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 30 കുപ്പി മദ്യവും ഉൾപ്പെടെ 25 ലിറ്റർ വിദേശ മദ്യം പിടിച്ചെടുത്തു.കോടതിയിൽ ഹാജരാക്കിയ ഷിബുവിനെ റിമാൻഡ് ചെയ്തു.വർക്കല എക്സൈസ് ഇൻസ്പെക്ടർ എം.മഹേഷ്, എക്സൈസ് പൊലീസുകാരായ രാധാകൃഷ്ണൻ,പ്രിൻസ്,ഷിജു,പ്രണവ്,രാഹുൽ,മഹേഷ്,ദീപ്തി എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.