behra

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മൂന്ന് വർഷമായി ഒരേ തസ്തികയിലുള്ള പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരെ മാറ്റണമെന്ന നിർദ്ദേശം ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് ബാധകമാവില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. ഏത് റാങ്കുവരെയുള്ളവരെ മാറ്റണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടില്ലാത്തതിനാൽ ഐ.ജിമാർ വരെയുള്ള പൊലീസുദ്യോഗസ്ഥരെ മാറ്റിയാൽ മതിയെന്ന മുൻകാല മാർഗനിർദ്ദേശമാവും നടപ്പാക്കുക. ആറ് മാസം കാലാവധി ശേഷിക്കുന്നവരെ മാറ്റേണ്ടെന്ന് കേന്ദ്രകമ്മിഷൻ തീരുമാനിച്ചാൽ, അടുത്ത ജൂണിൽ വിരമിക്കുന്നതു വരെ പൊലീസ് മേധാവിയായി തുടരാൻ ബെഹ്റയ്ക്കാവും.