marad-joseph
നാടകഗായക നടൻ മരട് ജോസഫിന് സാംസ്ക്കാരിക കൊച്ചിയുടെ ആദരവ്

കൊച്ചി: മലയാള നാടക ഗായകനടൻ മരട് ജോസഫിന്റെ ഇരുമ്പനത്തെ അഞ്ചുതൈക്കൽ വീട്ടിൽ നാംസ്ക്കാരിക കൊച്ചിയുടെ ഭാരവാഹികൾ വൈസ് ചെയർമാൻ പി. രാമചന്ദ്രന്റെയും, കൺവീനർ ജോൺ പോളിന്റെയും നേതൃത്വത്തിൽ മറ്റ് ഭാരവാഹികളായ ചവറ ഡയറക്ടർ ഫാ. തോമസ് പുതുശ്ശേരി, സി. ജി. രാജഗോപാൽ, ജോൺസൺ സി. എബ്രഹാം എന്നിവർ ചേർന്ന് തിരുപ്പിറവി ആഘോഷിച്ചു.

തരിശ് മണ്ണിലേയ്ക്ക് ഒരു പനിനീർ മഴ പൊയ്താലുണ്ടാകുന്ന ആശ്വാസമാണ് ഈ നിമിഷത്തിൽ താൻ അനുഭവിക്കുന്നത് എന്ന് മരട് ജോസഫ് പറഞ്ഞു. കുലീനമായ നമ്മുടെ സംസ്കാരത്തെ അതിനു വേണ്ടി ജീവിതം സമർപ്പിച്ച ഒരു തലമുറയെ നമസ്കരിക്കുന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് ജോൺ പോൾ വൃക്തമാക്കി. സാംസ്കാരിക കൊച്ചിയുടെ പ്രതിമാസ പരിപാടിയായി കാലത്തിന് മുമ്പേ സഞ്ചരിച്ച പ്രതിഭാവിസ്മയങ്ങളെ അവരുടെ വസതിയിൽ ചെന്ന് നമസ്കരിച്ച് ഗുരു വന്ദനം കുറിക്കാൻ ആഗ്രഹിക്കുന്നു എന്നും ആ സായാഹ്നത്തിന്റെ പ്രാരംഭമാണ് ഇന്നത്തെ ചടങ്ങ് എന്നും നാംസ്കാരിക കൊച്ചിയുടെ ചെയർമാനും,കേരളത്തിന്റെ സാംസ്കാരിക പിതാവുമായ പ്രൊഫ. എം.കെ . സാനു മാസ്റ്റർ പറഞ്ഞു. മരട് ജോസഫിന്റെ വസതിയിൽ നടന്ന ചടങ്ങിൽ അദ്ദേഹം നാടകഗാനങ്ങൾ ആലപിച്ചു. പത്നി മേരി ജോസഫ്, മകൾ മെർട്ടിൽ എന്നിവരും സംബന്ധിച്ചു.