election

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിര‌ഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്താൻ ആലോചന. ഏപ്രിൽ അവസാനമോ മേയ് ആദ്യമോ നടത്താനാണ് സാദ്ധ്യത. സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിവരികയാണ്. കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ വരുമ്പോൾ ഉദ്യോഗസ്ഥരുടെ ക്ഷാമമുണ്ടാകും. അതിനാൽ ഒറ്റ ഘട്ടമായി നടത്താൻ ബുദ്ധിമുട്ടാകുമെന്നാണ് പല ജില്ലാകളക്ടർമാരും അറിയിച്ചത്. ജനുവരി ആദ്യം കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ കേരളത്തിലെത്തി കൂടുതൽ ചർച്ചകൾ നടത്തിയ ശേഷമേ തീരുമാനമെടുക്കൂ. രാഷ്ട്രീയ പാർട്ടികളുമായും ഇതിന് മുമ്പ് ചർച്ച നടത്തും. 2006ലെ നിയമസഭ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായിരുന്നു. പിന്നീടുള്ള നിയമസഭാ തിരഞ്ഞെടുപ്പെല്ലാം ഒറ്റ ഘട്ടമായാണ് നടത്തിയത്.