
കൊട്ടാരക്കര: യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെട്ടിക്കവല നടുക്കുന്ന് പ്രിയങ്ക ഭവനിൽ പ്രദീപ് കുമാറിനെയാണ്(30) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നിക്കോട് മേലില മൈലാടുംപാറ രതീഷ് ഭവനിൽ ബിനീഷ് കുമാറിനെയാണ്(37) ആക്രമിച്ചത്. മുൻ വൈരാഗ്യത്തിന്റെ പേരിൽ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കുറ്റകരമായ നരഹത്യാശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.