1

പൂവാർ: തിരുപുറം മാങ്കുട്ടത്ത് രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി പരാതി. കാർഷിക വിളകൾ നശിപ്പിച്ചും മദ്യപിച്ച് നാട്ടുകാരെ അസഭ്യം പറഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ഇവരെ ഭയന്ന് വീടിന് പുറത്തിറങ്ങാൻ പോലും എല്ലാവരും ഭയക്കുകകയാണ്. തിരുപുറത്തൂർ മാങ്കൂട്ടം പ്ലാന്തോട്ടത്തു വീട്ടിൽ രാജാമണിയുടെ വാഴകൾ ചവിട്ടി നശിപ്പിച്ചതാണ് അവസാനത്തെ സംഭവം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഇത് ചോദ്യം ചെയ്ത വീട്ടുകാരെ ഭീഷണിപ്പെടുത്തിയ അക്രമികൾ കൂടുതൽ വാഴകൾ വീണ്ടും നശിപ്പിച്ചു. വിഷയത്തിൽ വീട്ടുകാർ പൊലീസിൽ പരാതി നൽകി.

ഫോട്ടോ: തിരുപുറം മാങ്കൂട്ടത്ത് രാജാമണിയുടെ വാഴകൾ നശിപ്പിക്കപ്പെട്ട നിലയിൽ.