dd

നാഗർകോവിൽ: വെള്ളിച്ചന്തയിൽ ഭാര്യയെ അടിച്ചു കൊന്ന ഭർത്താവ് ഒരു മാസത്തിനു ശേഷം അറസ്റ്റിൽ. വെള്ളിച്ചന്ത, മുട്ടം സ്വദേശി മേഖല(32)യെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭർത്താവ് പനിപിച്ച (35) അറസ്റ്റിലായത്. കഴിഞ്ഞ 17നായിരുന്നു സംഭവം. ഇവർക്ക് ഒരുമകനും മകളുമുണ്ട് .

പനിപിച്ച 16 വയസുള്ള പെൺകുട്ടിയുമായി പ്രണയത്തിലായി. ഇതിനെ ചൊല്ലി മേഖലയും പനിപിച്ചയും വഴക്കുണ്ടായി. പനിപ്പിച്ചയുടെ മർദ്ദനമേറ്റ് തറയിൽ വീണ് മേഖല മരിക്കുകയായിരുന്നു.