sharahabeel

വർക്കല: കവിയും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കാപ്പിൽ കണ്ണംമൂട് ചന്ദ്രത്ത് എ.കെ.ജി മന്ദിരത്തിൽ എ.ആർ.കെ ഷറഹബീൽ (70) നിര്യാതനായി. മൂന്ന് പതിറ്റാണ്ടുകാലം പ്രവാസിയായിരുന്നു.1996 ൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷം സാമൂഹിക,സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി.ഇടതുപക്ഷ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.വെള്ളിയാഴ്ച രാവിലെ റെയിൽപ്പാളം മുറിച്ച് കടക്കവെ കാപ്പിൽ പാറയിൽ ജങ്ഷനിൽ വച്ചാണ് ട്രെയിൻ തട്ടി മരിച്ചത്.ആനുകാലികങ്ങളിൽ നിരവധി കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് മരണം . ഭാര്യ:ഫാത്തിമാഷാ. മക്കൾ: ഇനിഷിനി, ഇനൂനി, ഇസൂസി. മരുമക്കൾ: അസ്ലം (കുവൈറ്റ് ), റിയാസ് ഖാൻ (ദുബൈ), അസീസ് (കുവൈറ്റ് ).