hrudayam

വിനീത് ശ്രീനിവാസന്റെ ഹൃദയം ജനുവരി 5 ന്

പ്രണവ് മോഹൻലാലിനെയും കല്യാണി പ്രിയദർശനെയും ജോടികളാക്കി വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഹൃദയത്തിന്റെ അവസാനഘട്ട ചിത്രീകരണം ജനുവരി അഞ്ചിന് എറണാകുളത്ത് തുടങ്ങും. ഇനി മുപ്പത്തിയഞ്ച് ദിവസത്തെ ചിത്രീകരണമാണ് ഹൃദയത്തിന് അവശേഷിക്കുന്നത്. മെരിലാന്റ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ഹൃദയം നിർമ്മിക്കുന്നത്.

പ്രിയദർശൻ - മോഹൻലാൽ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാ‌ർ അറബിക്കടലിന്റെ സിംഹത്തിലും കല്യാണിയാണ് പ്രണവിന്റെ നായിക.