തിരുവനന്തപുരം : ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയും വിജയമോഹിനി മിൽസും പ്രവർത്തിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നോട്ടീസ് നൽകാതെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും തടഞ്ഞ് കമ്പനി പൂട്ടിയ മാനേജ്‌മെന്റ് നടപടിക്കെതിരെ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും യോഗം വിലയിരുത്തി. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തിയ യോഗം വീഴ്ചകൾ പരിഹരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാനും തീരുമാനിച്ചു. ജനങ്ങളുടെ ദാരിദ്രവും വർഗീയതയും ചൂഷണം ചെയ്യുന്ന ഇടതുസർക്കാർ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രഖ്യാപിച്ച നൂറുദിന കർമ്മ കബളിപ്പിക്കലാണെന്നും യോഗം കുറ്റപ്പെടുത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ യോഗം ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി ബാബു ദിവാകരൻ, ബീമാപള്ളി റഷീദ്, എം.ആർ. മനോജ്, കോളിയൂർ ദിവാകരൻ നായർ, ജയകുമാർ, ആർ.പി. സുധിർ, കമ്പറ നാരായണൻ, പേയാട് ശശി, വട്ടപ്പാറ ചന്ദ്രൻ, കല്ലറ അനിൽകുമാർ, എസ്.എൻ. പുരം നിസാർ, എം. ശ്രീകണ്ഠൻ നായർ തുടങ്ങിയവർ പങ്കെടുത്തു.