
കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഉടുമ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ വൈകിട്ട് ഏഴ് മണിക്ക് ദുൽഖർ സൽമാൻ തന്റെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്യും.
സെന്തിൽ രാജാമണി നായകനാകുന്ന ചിത്രത്തിൽ അലൻസിയർ, ഹരീഷ് പേരടി, ധർമ്മജൻ ബോൾഗാട്ടി, മനുരാജ്, സാജൽ സുദർശൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. പുതുമുഖം ഏയ്ഞ്ചലീന ലെയ്സെന്നാണ് നായിക.
24 മോഷൻ ഫിലിംസും കെ.ടി. മൂവീസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് അനീഷ് സഹദേവനും ശ്രീജിത് ശശിധരനും ചേർന്നാണ്. ലൈൻ പ്രൊഡ്യൂസർ - ബാദുഷ എൻ.എം.
അനൂപ് മേനോൻ, ധർമ്മജൻ ബോൾഗാട്ടി, ഷീലു എബ്രഹാം, സാജൽ സുധർശൻ, നൂറിൻ ഷെരീഫ് എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന കണ്ണൻ താമരക്കുളത്തിന്റെ മരട് 357 എന്ന ചിത്രവും റിലീസിന് ഒരുങ്ങുകയാണ്.