തിരുവനന്തപുരം : ചെമ്പഴന്തി ശ്രീനാരായണ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് തുടങ്ങി. കൊവിഡ് പശ്ചാത്തലത്തിൽ നടത്തുന്ന ക്യാമ്പിന്റെ ഉദ്ഘാടനം വി.കെ. പ്രശാന്ത് എം.എൽ.എ ഗൂഗിൾ മീറ്റിലൂടെ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. എസ്.ആർ. ജിത അദ്ധ്യക്ഷത വഹിച്ചു. കേരള സർവകലാശാല എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ഡോ. എ. ഷാജി മുഖ്യപ്രഭാഷണം നടത്തി. ഐ.ക്യു.എ.സി കൺവീനർ ഡോ. എ. എസ്. രാഖി, മുൻ എൻ.എസ്.എസ് പ്രോംഗ്രാം ഓഫീസർമാരായ ഡോ. എസ്. ശിവകല, എസ്. ഐശ്വര്യ, അനൂപ് അർജുനൻ ,ബാഹുലേയൻ, എസ് പൂജ, അതുൽ തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർമാരായ ഡോ. എസ്.ആർ. സരിത സ്വാഗതവും ടി. അഭിലാഷ് നന്ദിയും പറഞ്ഞു. റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ഡൽഹിയിൽ നടക്കുന്ന ഔദ്യോഗിക പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എൻ.എസ്.എസ് വോളന്റിയറും രണ്ടാം വർഷ ഫിസിക്സ് വിദ്യാർത്ഥിയുമായ ശരണ്യാ ചന്ദ്രനെ അഭിനന്ദിച്ചു. ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ക്യാംപിൽ വിദ്യാർത്ഥികളിൽ സാനിറ്റൈസർ നിർമ്മാണം അടക്കം വിവിധയിനം സ്കിൽ ട്രെയിനിംഗ് പരിപാടികൾ സംഘടിപ്പിക്കും. ക്യാമ്പ് ജനുവരി ഒന്നിന് സമാപിക്കും.