swamimaar

നെയ്യാറ്റിൻകര: തുടർച്ചയായി 18 മണ്ഡലകാലം, 41 ദിവസം വ്രതം നോറ്റ് മുടക്കം കൂടാതെ അയ്യനെ കാണാമെന്ന് ശപഥം ചെയ്തിട്ടുള്ളവരാണ് ഈ സ്വാമിമാർ. നെയ്യാറ്റിൻകര വെൺപകലിൽ നിന്നാണ് ഈ അഞ്ചംഗ സ്വാമിമാരുടെ സംഘം യാത്ര തുടങ്ങിയത്. കഴിഞ്ഞ 17 വർഷവും നഗ്നപാദരായി 450 ഓളം കിലോമീറ്റർ താണ്ടി കാൽ നടയായി അയ്യനെ കണ്ട് സായൂജ്യരായവരാണ് ഇവർ. ഇത് 18 -മത് തവണയാണ് സംഘം യാത്ര ആരംഭിച്ചിരിക്കുന്നത്. ഒരു അയ്യപ്പ ഭക്തനെ സംബന്ധിച്ചിടത്തോളം പതിനെട്ടാമത് തവണ മല ചവുട്ടുന്നത് 1000 പൂർണ ചന്ദ്രനെ കാണുന്നതിന് തുല്യമാണെന്നതാണ് വിശ്വാസം. അയ്യനെ കാണുന്നതിന് വെർച്വൽ ക്യൂവിൽ ഇടം നേടുന്നതിനായി ഓൺലൈൻ സെന്ററുകളിൽ പലതവണ ശ്രമിച്ചെങ്കിലും ബുക്കിംഗ് നേടാൻ കഴിഞ്ഞില്ല. വൃതം നോറ്റ സ്വാമിമാരുടെ ശപഥത്തിന് മുടക്കം വരുത്താൻ കഴിയില്ലെന്ന തീരുമാനത്താൽ കാൽനടയായി യാത്ര തിരിക്കുകയായിരുന്നു. മേലധികാരികളുടെ കനിവിൽ അയ്യനെ കണ്ട് തൊഴുത് വണങ്ങാം എന്ന വിശ്വാസത്തോടെ ഇവർ യാത്ര തുടരുന്നു. ഈ സ്വാമി ഭക്തർക്ക് ദർശനം അനുവദിക്കണം എന്ന ആവശ്യവുമായി നിരവധി ഹൈന്ദവ വിശ്വാസികളും അയ്യപ്പ ഭക്തരും മുന്നോട്ട് വന്നിട്ടുണ്ട്. സംഘാംഗങ്ങളുടെ ഫോൺ നമ്പർ : സുബാഷ് സ്വാമി 8592042710, വിഘ്നേഷ് സ്വാമി 9539070647.