
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ സംഗീത് ശിവന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്ന് ഇന്നലെ മാറ്റി.
അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും കുടുംബാംഗങ്ങൾ നന്ദി പറഞ്ഞു. രോഗം ബാധിച്ചതിനെ തുടർന്ന് നാലുദിവസം മുമ്പാണ് സംഗീത് ശിവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊവിഡ് രോഗികൾ 4905
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 4905 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 46,116 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.64 ആണ്. 25 മരണങ്ങളും സ്ഥിരീകരിച്ചു. 4307 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 471 പേരുടെ ഉറവിടം വ്യക്തമല്ല. 44 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 3463 പേരുടെ ഫലം നെഗറ്റീവായി. 65,169 പേരാണ് ചികിത്സയിലുള്ളത്. 2,56,614 പേർ നിരീക്ഷണത്തിലും.