ഓച്ചിറ: പള്ളിമുക്കിന് സമീപം കടയുടെ മുന്നിൽ അന്യസംസ്ഥാന തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാളിലെ ഇത്തഹാർ ജില്ലയിലെ ബിനജപ്പൂർ ആൾഗ്രാം സ്വദേശി സുരേഷ് സംഗിന്റെ മകൻ താപ്പസിംഗാണ് (30) മരിച്ചത്. ഓച്ചിറ പൊലീസ് കെസെടുത്തു.