lekha

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫോട്ടോഷൂട്ടുകൾക്ക് ആരാധകർ ഏറെയാണ്. ഇന്ന് എന്തിനും ഏതിനും ഫോട്ടോഷൂട്ടാണ്. വെഡിംഗ് ഫോട്ടോ ഷൂട്ടിൽ തുടങ്ങി മെറ്റേണിറ്റി, ബർത്ത്ഡേ ഫോട്ടോ ഷൂട്ടുകളിൽ ഒതുങ്ങി നിൽക്കാതെ സിനിമകളുടെയും ചലച്ചിത്രഗാനങ്ങളുടെയും പുനഃരവതരണത്തിൽ വരെ ഇന്ന് എത്തിനിൽക്കുന്നു. ലോക്ക്ഡൗൺ സമയത്താണ് ഫോട്ടോ ഷൂട്ടുകൾ ഏറ്റവും കൂടുതൽ ചർച്ച വിഷയമായത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത് മറ്റൊരു ഫോട്ടോഷൂട്ട് ചിത്രമാണ്.

lekha

ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് കാണികൾ. മോഡൽ ലേഖ നീലകണ്ഠന്റെ ക്രിസ്മസിന്റെ ഭാഗമായുള്ള വ്യത്യസ്ത ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. സാന്റാക്ലോസ് വേഷത്തിലാണ് എത്തിയതെങ്കിലും ഗ്ലാമർ ലുക്കിലാണ് ലേഖയെ കാണാൻ സാധിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ചിത്രത്തിന് നിരവധി ലൈക്കും കമന്റുമാണ് ലഭിച്ചിട്ടുള്ളത്. ഈ മോഡലിന്റെ പല ചിത്രങ്ങളും വിവാദങ്ങൾക്ക് വഴിയൊരുക്കിട്ടുണ്ട്. എന്നാൽ ക്രിസ്മസിനോട് അനുബന്ധിച്ച് വ്യത്യസ്ത രൂപത്തിലും ഭാവത്തിലും എത്തിയ ലേഖയെ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.