abas

കുഴിത്തുറ: കളിയിക്കാവിള ഗോഡൗണിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാറശ്ശാല, ഇഞ്ചിവിള സ്വദേശി അബാസ് (38) ആണ് അറസ്റ്റിലായത്. ഇന്നലെ വെളുപ്പിന് 4 മണിക്കായിരുന്നു സംഭവം.കോഴിവിള ചെക്ക്പോസ്റ്റിനടുത്ത് ഗോഡൗണിൽ പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരിക്കുന്നതായി തക്കല ഡി.എസ്.പി രാമചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡി.എസ്.പി യുടെ സ്പെഷ്യൽ ടീം നടത്തിയ പരിശോധനയിലാണ് 30 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.