
വെഞ്ഞാറമൂട്: വ്യത്യസ്തമായ പുതുവത്സരാഘോഷം സംഘടിപ്പിച്ച് വെഞ്ഞാറമൂടുകാരുടെ പ്രവാസിക്കൂട്ടായ്മയായ " വേനൽ " വീണ്ടും ശ്രദ്ധാകേന്ദ്രമായി.
വേനൽ സാന്ത്വനം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെഞ്ഞാറമൂട്ടിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കെയർ ഹോമിൽ വച്ചാണ് പുതുവത്സരാഘോഷം സംഘടിപ്പിച്ചത്. മനോരോഗാശുപത്രികളിൽ നിന്ന് ചികിത്സ കൊണ്ട് രോഗം മാറിയാലും ബന്ധുക്കളും നാടും തിരസ്കരിക്കുന്ന പാവങ്ങളെ പുനരധിവസിപ്പിക്കുന്ന വെഞ്ഞാറമൂട്ടിലെ സ്ഥാപനമാണിത്.
വേനലിന്റെ നാട്ടിലുള്ള അംഗങ്ങൾ അവിടെ ഒത്തുകൂടി അന്തേവാസികൾക്കൊപ്പം ആഹാരം കഴിച്ചും പുതുവത്സര കേക്ക് മുറിച്ചും 2021നെ സ്വാഗതം ചെയ്യുകയായിരുന്നു.
വേനൽ എക്സിക്യൂട്ടീവ് അംഗങ്ങളായ സന്തോഷ് വട്ടയം, റിയാസ് വെഞ്ഞാറമൂട്, താജുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.