
വെള്ളനാട്: വെള്ളനാട് അരുവിക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നാലുമുക്ക്-കണ്ണമ്പള്ളി-മുളയറ റോഡിന്റെ ടാറിംഗ് ജോലികൾ ആരംഭിച്ചു. 2 കോടി രൂപ വിനിയോഗിച്ച് 1.20 കിലോമീറ്റർ ദൂരത്തിൽ ആധുനിക നിലവാരത്തിലാണ് നിർമ്മാണം പൂർത്തിയാക്കുന്നത്. ഓടയുടെയും സംരക്ഷണ ഭിത്തിയുടെയും നിർമാണം നേരത്തെ പൂർത്തിയാക്കി. നിർമ്മാണ പുരോഗതി വിലയിരുത്താൻ കെ.എസ്. ശബരീനാഥൻ എം.എൽ.എ എത്തി. റോഡിന്റെ സുരക്ഷാ സംവിധാനങ്ങൾ പരിശോധിച്ച് അടുത്ത മാസത്തോടെ പണി പൂർത്തിയാക്കാൻ കഴിയുമെന്നും എം.എൽ.എ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദുലേഖ, ഗ്രാമപഞ്ചായത്ത് അംഗം റോബർട്ട്, പി.ഡബ്ലിയു.ഡി അസിസ്റ്റന്റ് എൻജിനിയർ വൈശാഖ് തുടങ്ങിയവർ എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു.