
വക്കം: ക്ഷേത്രത്തോട് ചേർന്നുള്ള കാടുകയറിയ വസ്തു വിശ്വാസികൾക്കും പരിസരവാസികൾക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി. വക്കം തോണിയന്റഴികത്ത് വീരഭദ്ര സ്വാമി ക്ഷേത്രത്തിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിതിയുടെ വസ്തുവാണ് ഒരാളിനെക്കാൾ ഉയരത്തിൽ കാട് കയറിയത്. ഇപ്പോൾ ഇവിടം ഇഴജന്തുക്കളുടെ വാസകേന്ദ്രമായി മാറിക്കഴിഞ്ഞു. ഇഴജന്തുക്കൾ രാവും പകലും ഇവിടെ സജീവമാണ്. ഇത് ഇവിടെ എത്തുന്നവർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കാട് വെട്ടി തെളിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഗ്രാമപഞ്ചായത്തിൽ നിരവധി നിവേദനം നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അഞ്ചുതെങ്ങ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പുരയിടം വക്കം ഗ്രാമ പഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.