
യുണിസെഫും വുമൻ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് കേരളയും സംയുക്തമായി പുറത്തിറക്കിയ രണ്ടാമത്തെ വീഡിയോയും ജനശ്രദ്ധ നേടുന്നു. ഭൂഗോളത്തിന്റെ സ്പന്ദനം എന്ന പേരിൽ എങ്ങനെ നല്ല മാതാപിതാക്കളാകാം എന്ന് കാണിക്കുന്ന ഇന്ദ്രജിത്ത് അഭിനയിച്ച വീഡിയോ പൂർണിമയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടത്. "കുട്ടികൾ ഉയർന്ന മാർക്ക് വാങ്ങണമെന്ന് സ്വപ്നം കാണുന്ന മാതാപിതാക്കൾ കാണാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. കുട്ടിയുടെ സ്വപ്നം, കഴിവുകൾ, അഭിരുചി; പിന്നെ പല മാതാപിതാക്കൾക്കും അറിയാത്ത വേറെ ചിലതും. ഭൂഗോളത്തിന്റെ സ്പന്ദനം മാർക്കിലാണെന്ന് വിശ്വസിക്കുന്നെങ്കിൽ, ഈ വീഡിയോ കാണാൻ ഒരല്പസമയം നീക്കിവയ്ക്കൂ" എന്ന കുറിപ്പോടെയാണ് പൂർണിമ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മുൻപ് ഇന്ദ്രജിത്തും പൂർണിമയും ഒന്നിച്ചുള്ള കുട്ടികളുടെ മുന്നിൽ പറയാൻ പാടില്ലാത്തതും ചെയ്യാൻ പാടില്ലാത്തതതുമായ കാര്യങ്ങളെ കുറിച്ചുള്ള വീഡിയോ കേരളം ഏറ്റെടുത്തിരുന്നു.